തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഭക്ഷണം തയാറാക്കി നൽകേണ്ടത് ഓരോ ഭക്ഷ്യസംരംഭകന്റെയും ഉത്തരവാദിത്വമാണെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭക്ഷ്യസംരംഭകർക്കുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും ‘യൂത്ത് ഫോർ ഫുഡ് സേഫ്റ്റി’ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.